Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Invasion

Alappuzha

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്ക്

ചെ​ങ്ങ​ന്നൂ​ർ: ആ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ കു​ടും​ബ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മ​ണം. പെ​ണ്ണു​ക്ക​ര കൂ​ട്ടി​ങ്ങ​ല​യ​ത്ത് അം​ബി​ക (54), മ​ക്ക​ളാ​യ പ്രേം​ജി​ത്ത് (36), പ്ര​വി​ജി​ത്ത് (29) എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വീ​ട്ടി​ലെ മൂ​ത്ത മ​ക​നും ഭാ​ര്യ​യും ത​മ്മി​ലു​ണ്ടാ​യ കു​ടും​ബ​പ്ര​ശ്നം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ്, ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഭാ​ര്യ സ്വ​ന്തം വീ​ടാ​യ മാ​വേ​ലി​ക്ക​ര​യി​ലേ​ക്കു മ​ട​ങ്ങി.

എ​ന്നാ​ൽ, രാ​ത്രി ഏ​ഴിന് ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ ജി​തി​ൻ എ​ലി​യാ​സ് ശം​ഭു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടംഗ സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പെ​പ്പ​ർ സ്പ്രേ ​പ്ര​യോ​ഗി​ച്ച് വീ​ട്ടു​കാ​രെ ത​ള​ർ​ത്തി​യ ശേ​ഷം ക​മ്പി​വ​ടി​യും ഹെ​ൽ​മെ​റ്റും ഇ​രു​മ്പ് പൈ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​വി​ജി​ത്തി​ന്‍റെ ത​ല​യ്ക്ക് ക​മ്പി​വ​ടി​യു​കൊ​ണ്ട് അ​ടി​യേ​റ്റ് ഏ​ഴു തുന്ന ലുണ്ട്. അം​ബി​ക​യു​ടെ ത​ല​യ്ക്ക് ആ​റു ത​യ്യ​ലും ഹെ​ൽ​മെ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ന​ടു​വി​ന് ഒ​ടി​വും സം​ഭ​വി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഡൈ​നിം​ഗ് ടേ​ബി​ൾ, ഫാ​ൻ, ടി​വി തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും അം​ബി​ക​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും ട​വ​ർ ലൊ​ക്കേ​ഷ​നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ചെ​ങ്ങ​ന്നൂ​ർ സി​ഐ ആ​ർ. ര​ഗീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

District News

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി ക​വ​ർ​ച്ച; പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

പാ​ണ്ടി​ക്കാ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി​യി​ലെ ച​ക്കാ​ല​ക്കു​ന്ന​ൻ അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ൽ പ​ർ​ദ ധ​രി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ആ​റ് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഡി​സം​ബ​ർ 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ൽ ഇ​തു​വ​രെ 10 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്ന​ലെ വൈ​കീ​ട്ട് 5.30ഓ​ടെ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി കെ.​വി. അ​നീ​ഷ് (26), ക​ല്ലാ​യി സ്വ​ദേ​ശി ച​ക്ക​ക്ക​ട​വ് അ​ബ്ദു​ൾ റാ​ഷി​ഖ് (41), പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി കൊ​ല്ല​ക്കാ​ര​ൻ നി​ജാ​സ് (40), കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി കാ​ള​ക്കാ​ടി മു​ഹ​മ്മ​ദ് ആ​രി​ഫ് (36), മാ​റാ​ട് സ്വ​ദേ​ശി ക്ലാ​യി മു​ഹ​മ്മ​ദ് ഷെ​ഫീ​ർ (35) എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ ക​യ​റി വീ​ട്ടു​കാ​രെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​ക​യും അ​നീ​ഷി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

അ​നീ​ഷ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സൂ​ത്ര​ക​രാ​യ കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശി വി.​ടി. അ​ബ്ദു​ൾ റൗ​ഫ് (40), മ​ഞ്ചേ​രി പു​ല്ലാ​ര സ്വ​ദേ​ശി​ക​ളാ​യ പാ​ങ്ങോ​ട്ടി​ൽ ഉ​മ്മ​ർ (49), കൊ​ണ്ടോ​ട്ടി പ​റ​ന്പി​ൽ സ​വാ​ദ് (32), മ​ന്പാ​ട് സ്വ​ദേ​ശി ക​ന്പ​ള​ത്ത് മു​ഹ​മ്മ​ദ് ഷി​ഹാ​ൻ (21), ഒ​ടാ​യി​ക്ക​ൽ സ്വ​ദേ​ശി പ​ന​യം​തൊ​ടി​ക അ​ഫി​ൻ (21) എ​ന്നി​വ​രെ​യും ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു.

ശു​ചി​മു​റി​ക്ക് മു​ക​ളി​ൽ പ​ണ​മു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ക​വ​ർ​ച്ചാനീ​ക്കം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ കേ​സ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എ. ​പ്രേം​ജി​ത്ത്, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​പ്ര​കാ​ശ​ൻ, അ​ശ്വി​ത്ത് എ​സ്. ക​ര​ണ്‍​മ​യി​ൽ, വി. ​അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

Latest News

Corehub Up